5 ലിറ്റർ ചാരായവുമായി അറസ്റ്റിൽ

Wednesday 01 October 2025 1:58 AM IST

കുന്നത്തുകാൽ: 5 ലിറ്റർ വാറ്റ് ചാരായവുമായി പെരുമ്പഴുതൂർ കടവൻകോട് കോളനിയിൽ പ്രമോദ് (42) അറസ്റ്റിലായി.ഇന്നലെ രാവിലെ 7. 30 ന് നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ഭാഗത്ത് നടത്തിയ പരിശോധനയിൽ ടി.ബി ജംഗ്ഷനു സമീപത്തുവച്ച് ബൈക്കിൽ കൊണ്ടുവന്ന ചാരായവുമായി പ്രമോദിനെ പിടികൂടുകയായിരുന്നു. സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ജിനേഷ് .ആർ, ശ്രീനു .യു.എസ്, മുഹമ്മദ് അനിസ്, ഷിന്റോ എബ്രഹാം, നന്ദകുമാർ .എം, പ്രിവന്റിവ് ഓഫീസർ രജിത്ത് .കെ.ആർ , പ്രിവന്റീവ് ഓഫീസർ അരുൺകുമാർ .എം.എസ് എന്നിവർ ഉണ്ടായിരുന്നു.