മുംബയ് - ഡൽഹി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

Wednesday 01 October 2025 1:12 AM IST

മുംബയ്: മുംബയ്-ഡൽഹി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ഇന്നലെ രാവിലെ എട്ടിന് 6 ഇ 762 വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്യുന്നതിന് മുൻപാണ് ഇ-മെയിലിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻ വിമാനത്തിലെ ക്രൂവിനെ അറിയിച്ച് പരിശോധിച്ചങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. പൈലറ്റും എയർഹോസ്റ്റസുമടക്കം 200 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.