വി.കെ. മൽഹോത്ര അന്തരിച്ചു
Wednesday 01 October 2025 2:43 AM IST
ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവും മുൻ എം.പിയുമായ വിജയ് കുമാർ മൽഹോത്ര (93) അന്തരിച്ചു. ഡൽഹി എയിംസിലെ ചികിത്സയ്‌ക്കിടെ ഇന്നലെ രാവിലെയാണ് അന്ത്യം. സംസ്‌കാരം ഡൽഹി ബി.ജെ.പി ഓഫീസിലെ പൊതുദർശനത്തിന് ശേഷം ഇന്ന് നടക്കും. ഡൽഹിയിൽ ഒരു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു. 1967ൽ ഡൽഹി ചീഫ് മെട്രോപൊളിറ്റൻ കൗൺസിലറായി. ഡൽഹിയിൽ നിന്ന് അഞ്ച് തവണ ലോക്‌സഭയിലും ഒരു തവണ രാജ്യസഭയിലും രണ്ടുതവണ നിയമസഭയിലുമെത്തി. 1999ൽ സൗത്ത് ഡൽഹി ലോക്‌സഭാ മണ്ഡലത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ തോൽപ്പിച്ചു. ബി.ജെ.പി ഡൽഹി ഘടകം ആദ്യ അദ്ധ്യക്ഷനാണ്. ഭാര്യ: കൃഷ്‌ണ മൽഹോത്ര. മകൻ അജയ് കുമാർ മൽഹോത്ര.
രാഷ്ട്രപതി ദ്രൗപതി മുർമു ഡൽഹിയിലെ വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.