എച്ച് - 1 ബി വിസ: കൂടുതൽ മാറ്റമുണ്ടാകും

Wednesday 01 October 2025 7:26 AM IST

വാഷിംഗ്ടൺ: 2026 ഫെബ്രുവരിയ്ക്ക് മുന്നേ എച്ച്- 1 ബി വർക്കർ വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്ന് യു.എസ് കൊമേഴ്സ് സെക്രട്ടറി ഹൊവാർഡ് ലുട്‌നിക് അറിയിച്ചു. എച്ച്- 1 ബി വിസയ്ക്ക് ഒരു ലക്ഷം ഡോളർ (88 ലക്ഷത്തിലേറെ രൂപ)​ ഫീസ് ഏർപ്പെടുത്തിയത് സെപ്തംബർ 21ന് പ്രാബല്യത്തിൽ വന്നിരുന്നു. ടെക് കൺസൾട്ടന്റുമാരെ കുറഞ്ഞ ചെലവിൽ യു.എസിൽ എത്തിക്കാനും അവരുടെ കുടുംബാംഗങ്ങളെ രാജ്യത്ത് കൊണ്ടുവരാനും അനുവദിക്കുന്ന നിലവിലെ നിയമങ്ങൾ തെറ്റാണെന്നും ലുട്‌നിക് പറഞ്ഞു. എച്ച്- 1 ബി അടിമുടി പരിഷ്കരിക്കുമെന്നും നിലവിലെ ലോട്ടറി സമ്പ്രദായം നിറുത്തി,​പകരം ഉയർന്ന യോഗ്യതയും ശമ്പളവുമുള്ള വിദഗ്ദ്ധ വിദേശ തൊഴിലാളികൾക്ക് മുൻഗണന നൽകിയുള്ള തിരഞ്ഞെടുപ്പ് രീതി നടപ്പാക്കുമെന്നും യു.എസ് സൂചന നൽകിയിട്ടുണ്ട്.