പാകിസ്ഥാനിൽ സ്‌ഫോടനം: 10 മരണം

Wednesday 01 October 2025 7:27 AM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ കാർ ബോംബ് സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. 33 പേർക്ക് പരിക്കേറ്റു. ഇന്നലെ പ്രവിശ്യയുടെ തലസ്ഥാനമായ ക്വെറ്റയിൽ പാരാമിലിട്ടറി ആസ്ഥാനത്തിന് പുറത്തായിരുന്നു സംഭവം. ചാവേർ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച കാറിൽ ഡ്രൈവ് ചെയ്ത് എത്തി പൊട്ടിത്തെറിക്കുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു. സ്ഫോടനത്തിന് പിന്നാലെ പാരാമിലിട്ടറി ആസ്ഥാനത്തേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച നാല് ആയുധധാരികളെ സുരക്ഷാ സേന വെടിവച്ചു കൊന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പാക് സർക്കാരിനെതിരെ പോരാടുന്ന ബലൂച് വിമതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.