പതിനെട്ടുകാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം; അയൽക്കാരൻ അറസ്റ്റിൽ
Wednesday 01 October 2025 10:28 AM IST
ആലപ്പുഴ: പതിനെട്ടുകാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച അയൽക്കാരൻ പിടിയിൽ. ആലപ്പുഴയിൽ ചൊവ്വാഴ്‌ച രാത്രിയോടെയാണ് സംഭവം. ശരീരത്തിൽ പെട്രോൾ ഒഴിച്ചയുടനെ യുവതി ഓടി രക്ഷപ്പെട്ടതിനാൽ വലിയ അപകടം ഒഴിവായി. അയൽക്കാരനായ ജോസ് (58) ആണ് പിടിയിലായത്.
ഇന്നലെ രാത്രിയോടെ അയൽക്കാർ തമ്മിൽ വഴക്കുണ്ടായി. ഇതിനിടെയാണ് ജോസ് പെൺകുട്ടിയുടെ ശരീരത്തിലേക്ക് പെട്രോൾ ഒഴിച്ചത്. തുടർന്ന് തീകൊളുത്താൻ ഒരുങ്ങുന്നതിനിടെ പെൺകുട്ടി ഇയാളെ തള്ളി മാറ്റിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.