'ദുബായ് ഷേയ്ഖ് ലൈംഗിക പങ്കാളിയെ തേടുന്നു, നിങ്ങളുടെ സുഹൃത്തക്കളുണ്ടോ?' സ്വാമി ചൈതന്യാനന്ദയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്‌

Wednesday 01 October 2025 10:55 AM IST

ന്യൂഡൽഹി: പീഡനക്കേസിൽ അറസ്റ്റിലായ സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ അശ്ലീല ചാറ്റുകൾ പുറത്ത്. വിദ്യാർത്ഥിനികളെ ചൂഷണം ചെയ്‌തിരുന്നെന്ന് തെളിയിക്കുന്ന ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. ദുബായ്‌ ഷെയ്‌ഖിന്റെ പേരും അറുപത്തിരണ്ടുകാരനായ ചൈതന്യാനന്ദ സരസ്വതി ചാറ്റിൽ പരാമർശിക്കുന്നുണ്ട്.

സ്വാമി ചൈതന്യാനന്ദയും ഒരു പെൺകുട്ടിയും തമ്മിലുള്ള ചാറ്റ്

ചൈതന്യാനന്ദ: 'ഒരു ദുബായ് ഷേയ്‌ഖ് ലൈംഗിക പങ്കാളിയെ തേടുന്നു. നിങ്ങളുടെ ഏതെങ്കിലും സുഹൃത്ത് ഉണ്ടോ?

അതിജീവിത: ആരുമില്ല. ചൈതന്യാനന്ദ: അത് എങ്ങനെ ശരിയാകും? അതിജീവിത: എനിക്കറിയില്ല. ചൈതന്യാനന്ദ : നിങ്ങളുടെ സഹപാഠിയോ ജൂനിയറോ ആരെങ്കിലുമുണ്ടോ? എന്നാണ് ഇയാളുടെ ഒരു ചാറ്റിലുള്ളത്. മറ്റൊരു ചാറ്റിൽ അതിജീവിതയെ (മുകളിൽ പറഞ്ഞ അതേ സ്ത്രീ തന്നെയാണോ ഇതെന്ന് വ്യക്തമല്ല) 'സ്വീറ്റി ബേബി, ഡോട്ടർ ഡോൾ' എന്നൊക്കെ അഭിസംബോധന ചെയ്യുന്നുണ്ട്. കൂടാതെ രാവിലയോ രാത്രിയോ എന്ന് വ്യത്യാസമില്ലാതെ എപ്പോഴും ഇയാൾ മെസേജ് അയക്കുമായിരുന്നു.

ചൈതന്യാനന്ദ: ബേബി... (രാത്രി 7:49)

'ബേബി നീ എവിടെയാണ്' (രാത്രി 11:59)

'ഗുഡ്‌മോർണിംഗ് ബേബി' (രാത്രി 12:40)

'എന്തിനാണ് എന്നോട് ദേഷ്യം' (രാത്രി 12:41)

'എന്റെ ഏറ്റവും പ്രിയപ്പെട്ട ബേബി ഡോൾ. ശുഭരാത്രി.' - ഇങ്ങനെ പോകുന്നു മെസേജുകൾ.

2009 -10 കാലത്താണ് ചൈതന്യാനന്ദ ഡൽഹി വസന്ത് കുഞ്ചിലെ ശ്രീശാരദാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതലക്കാരനായത്. ഇവിടെ മാനേജ്മെന്റ് പി ജി ഡിപ്ലോമ കോഴ്സിന് പഠിക്കുന്ന 17 വിദ്യാർത്ഥിനികളാണ് ഇയാൾക്കെതിരെ ലൈംഗികാതിക്രമത്തിന് പരാതി നൽകിയിരിക്കുന്നത്. ഇയാളുടെ വാട്സാപ്പ് മെസേജുകൾ വിദ്യാർത്ഥിനികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് ഡിലീറ്റ് ചെയ്യാൻ ഉൾപ്പെടെ ഒത്താശ ചെയ്‌തെന്ന് സംശയിക്കുന്ന രണ്ട് വനിതാ സഹായികളെ അന്വേഷണ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.