പാക് സർക്കാരിനെതിരെ മൂന്നാം ദിവസവും പ്രതിഷേധം, എട്ട് സിവിലിയൻമാർ കൊല്ലപ്പെട്ടു
Wednesday 01 October 2025 7:56 PM IST
ന്യൂഡൽഹി : പാക് സർക്കാരിനെതിരെ പാക് അധീന കാശ്മിരിൽ മൂന്നാം ദിവസവും ജനങ്ങളുടെ പ്രതിഷേധം തുടരുന്നു. സംഘർഷത്തെ തുടർന്നുണ്ടായ പാക് സൈനിക നടപടിയിൽ എട്ട്സിവിലിയൻമാർ കൊല്ലപ്പെട്ടു,. ബാഘ് ജില്ലയിലെ ധിർകോട്ടിൽ നിന്നുള്ള നാലുപേരും മുസാഫറാബാദിൽ നിന്നുള്ള രണ്ടുപേരും മിർപൂർ സ്വദേശികളുമായ രണ്ടുപേരുമാണ് കൊല്ലപ്പെട്ടത്.. ഇന്നലെ മുസഫറാബാദിൽ രണ്ടുപേർ കൊലപ്പെട്ടിരുന്നു.
.
മൗലീകാവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. . മുസാഫറാബാദിൽ പ്രതിഷേധക്കാരെ തടയാൻ പാലത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന കണ്ടെയിനറുകൾക്ക് നേരെ സമരക്കാർ കല്ലെറിയുന്നതിന്റെയും കണ്ടെയ്നർ നദിയിലേക്ക് തള്ളിയിടുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്.
.