18കാരിയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; അറസ്റ്റിലായ അയൽക്കാരൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

Thursday 02 October 2025 7:54 AM IST

ആലപ്പുഴ: പതിനെട്ടുകാരിയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമിച്ച അയൽവാസി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അയൽക്കാരനായ ജോസ് (58) ആണ് പൊലീസ് സ്റ്റേഷനിൽവച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട പൊലീസുകാർ ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

ആലപ്പുഴ സിവ്യൂ വാർഡിൽ താമസിക്കുന്ന പെൺകുട്ടിയെയാണ് ഇയാൾ കൊല്ലാൻ ശ്രമിച്ചത്. വീട്ടുവരാന്തയിലിരുന്ന് പഠിക്കുകയായിരുന്ന പെൺകുട്ടിയുടെ മേൽ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചു. ഇതിനിടയിൽ പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സമയം പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. അയൽവാസികൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. മുമ്പ് പെൺകുട്ടിയുടെ പിതാവിനെ ജോസ് കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. അന്ന് ഇയാൾ റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്.