ഔസേപ്പച്ചൻ ഈണമിട്ട 'കൃഷ്ണാഷ്ടമി' സിനിമയിലെ ആദ്യ ഗാനം പുറത്ത്
വൈലോപ്പിള്ളി ശ്രീധരമേനോന്റെ കൃഷ്ണാഷ്ടമി എന്ന കവിതയെ ആസ്പദമാക്കി ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന 'കൃഷ്ണാഷ്ടമി: the book of dry leaves' എന്ന സിനിമയിലെ ഗാനം പുറത്ത്. ഔസേപ്പച്ചൻ ചിട്ടപ്പെടുത്തിയ ഏഴ് ഗാനങ്ങൾ ആണ് സിനിമയിൽ ഉള്ളത്. വൈലോപ്പിള്ളി, ഡോ. അഭിലാഷ് ബാബു എന്നിവരുടെ വരികൾക്കു പുറമേ സുകുമാരകവിയുടെ ശ്രീകൃഷ്ണവിലാസം കാവ്യത്തിലെ താരാട്ടും സിനിമയിൽ ഉണ്ട്.
അമ്പലക്കര ഗ്ലോബൽ ഫിലിംസിന് വേണ്ടി അനിൽ അമ്പലക്കര നിർമ്മിച്ച സിനിമയില ഗാനങ്ങൾ സൈന മ്യൂസിക് ആണ് പുറത്തിറക്കുന്നത്. ഓസേപ്പച്ചൻ ആലപിച്ച 'കാലിക്കുളമ്പണി' എന്ന ഗാനമാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. പി.എസ് വിദ്യാധരൻ (ഒപ്പം നടപ്പാൻ), ജയരാജ് വാര്യർ (സരസിരുഹവനേ) ഇന്ദുലേഖ വാര്യർ (നേരമിരുളാകുന്നു), സ്വർണ്ണ (നാളെ വരാമെന്നോതി) അമൽ ആന്റണി (വൃന്ദാവനം വിശാലവനം), ചാർളി ബഹറിൻ (ഏതേതെൻ കണ്ണെന്ന്) തുടങ്ങിയവർ ആലപിച്ച ഗാനങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ റിലീസ് ചെയ്യും.