കെഎസ്‌ഇബിയിൽ ജോലി നേടാൻ അവസരം; മാസശമ്പളം ഒന്നേകാൽ ലക്ഷം രൂപ, അപേക്ഷകൾ ഉടൻ സമർപ്പിക്കൂ

Thursday 02 October 2025 3:36 PM IST

കെഎസ്‌ഇബിയിൽ തൊഴിലവസരം. തിരുവനന്തപുരം വൈദ്യുതി ഭവൻ അല്ലെങ്കിൽ മറ്റ് ഓഫീസുകളിലാകും നിയമനം. ബിസിനസ് ഡാറ്റാ അനലിസ്റ്റ് തസ്‌തികയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. നിലവിൽ ഒരു ഒഴിവ് മാത്രമാണുള്ളത്. ഒരു വർഷത്തേക്കാണ് നിയമനം. കെഎസ്‌ഇബി ഐടി വിഭാഗം നടത്തുന്ന ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. ഒക്‌ടോബർ 13 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി.

യോഗ്യത

എസ്‌ക്യൂഎൽ, പൈത്തൺ/ആർ അല്ലെങ്കിൽ മറ്റ് ഡാറ്റാ വിശകലന പ്രോഗ്രാമിംഗ് ഭാഷകളിൽ പരിജ്ഞാനം ഉണ്ടായിരിക്കണം. കൂടാതെ ബിസിനസ് ഡാറ്രാ അനാലിസിസ് ഡാറ്റാ മോഡലിംഗ്, സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ്, ബിസിനസ് ഇന്റലിജൻസ് റിപ്പോർട്ടിംഗ് എന്നിവയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. സർക്കാർ അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനത്തിലെ പ്രവൃത്തിപരിചയം പരിഗണിക്കുന്നതാണ്.ഡാറ്റാ വിശകലനത്തിലും ഡാറ്റാ പ്രൊഫൈലിംഗിലുമുള്ള വൈദഗ്ദ്ധ്യം അത്യാവശ്യമാണ്.

ശമ്പളം

യോഗ്യതയും പ്രവൃത്തി പരിചയവും അനുസരിച്ചുള്ള ഏകീകൃത പ്രതിമാസ ശമ്പളം കെഎസ്‌ഇബിഎൽ മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും ലഭിക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 80,000 രൂപ മുതൽ 1,25,000 രൂപ വരെയാകും ലഭിക്കുന്ന ശമ്പളം.