പേജ് സിനിമ ചിത്രീകരണം

Friday 03 October 2025 12:54 AM IST

കോട്ടയം : ഡോ.അനീഷ് ഉറുമ്പിൽ രചനയും സംവിധാനവും നിർവഹിക്കുന്ന പേജ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അനുശ്രീ, അരുൺ അശോക് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിൽ ബിബിൻ ജോർജ്, പാഷാണം ഷാജി, സീമ ജി.നായർ, ജൂലിയൻ ഷാ ഈപ്പൻ, റിയ സിറിൾ എന്നിവരും അണിനിരക്കുന്നു. ബിനോജ് വില്ല്യും മനു വാരിയാനുയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ മാർട്ടിൻ മാത്യു, എഡിറ്റിംഗ് ലിന്റോ തോമസ് എന്നിവരാണ്. ലഹരിക്കെതിരെ കൗമരം നടത്തുന്ന പോരാട്ടം പ്രമേയമാകുന്ന കുടുംബചിത്രമാണിത്. നവംബർ 14 ന് ശിശുദിനത്തിൽ പ്രദർശനത്തിനെത്തും.