ലീഗൽ മെട്രോളജി ഭവൻ ഉദ്ഘാടനം
Friday 03 October 2025 12:55 AM IST
കോട്ടയം: നാട്ടകത്ത് പണി പൂർത്തിയായ ലീഗൽ മെട്രോളജി ഭവന്റെയും ലാബോറട്ടറി കോംപ്ലക്‌സിന്റെയും ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും. മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിക്കും. ലീഗൽ മെട്രോളജി വകുപ്പ് ജില്ലാ ആസ്ഥാന ഓഫീസും, അനുബന്ധ ഓഫീസുകളും ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബോറട്ടറി കോംപ്ലക്‌സും മുറിയിൽ ഉണ്ടാകും. എം.പിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, കോട്ടയം നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നഗരസഭാംഗങ്ങളായ സുനു സാറാ ജോൺ, എബി കുന്നേപറമ്പിൽ, ലീഗൽ മെട്രോളജി കൺട്രോളർ കിഷോർ കുമാർ എന്നിവർ പങ്കെടുക്കും.