കേന്ദ്ര നീക്കം അപലപനീയം
Friday 03 October 2025 12:10 AM IST
ചങ്ങനാശേരി : മഹാത്മാഗാന്ധിയുടെ ഘാതകർക്ക് വിശുദ്ധ പരിവേഷം നൽകാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് ജോസഫ് വാഴയ്ക്കൻ എക്സ് എം.എൽ.എ പറഞ്ഞു. ഐ.എൻ.ടി.യു.സി ചങ്ങനാശേരി റീജിയണൽ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റീജിയണൽ പ്രസിഡന്റ് പി.വി ജോർജ് അദ്ധ്യക്ഷത വഹിച്ചു. മോട്ടോർ തൊഴിലാളികൾക്കുള്ള ഐ.ഡി കാർഡുകളുടെ വിതരണോദ്ഘാടനം ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് നിർവഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്പുറം അനുസ്മരണ സന്ദേശം നൽകി.