ദേശീയ ബാലതരംഗത്തിൽ വിദ്യാരംഭം

Friday 03 October 2025 2:51 AM IST

തിരുവനന്തപുരം: ദേശീയ ബാലതരംഗം, ഗാന്ധി സ്മാരക നിധിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വിദ്യാരംഭത്തിൽ മുൻ എം.പി കെ.മുരളീധരൻ, ഗാന്ധി സ്മാരകനിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ എന്നിവർ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുനൽകി.സദാശിവൻ പൂവത്തൂരും ഗിരിജയുടെ സുരേന്ദ്രനും കലാപഠനാരംഭം നടത്തി. ചടങ്ങ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഡോ.ബാബു വിജയനാഥ്, അഡ്വ.രാജശേഖരൻ നായർ, സക്കീർ ഹുസൈൻ, പട്ടം സനിത്ത്, ആർട്ടിസ്റ്റ് ശ്യാം, എസ്.മോഹനകുമാരി അമ്മ, എം..രാജേന്ദ്രകുമാർ, ഡോ.എം.എഫ്.ലാസർ, പ്രൊഫ.ടി.ഗിരിജ, രഞ്ജിത്ത് കൊല്ലംകോണം, ദേശീയ ബാലതരംഗം ചീഫ് പ്രോഗ്രാം കോഓർഡിനേ​റ്റർ സുഗതൻ എന്നിവരെ ആദരിച്ചു. ദേശീയ ബാലതരംഗം ചെയർമാൻ അഡ്വ. ​ടി.ശരത്ചന്ദ്ര പ്രസാദിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അനാമിക സുമി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അൻസഫ് സുലൈമാൻ, ആദിൽ പ്രസാദ്, അബീഷ ജവഹർ, ആര്യ.ജെ.എസ്, അനന്തകൃഷ്ണൻ, ചാല സുധാകരൻ, ജഗേന്ദ്രൻ, ടി.പി.പ്രസാദ്, ഭുവനേന്ദ്രൻ നായർ, ഡി.അനിൽകുമാർ,കൊഞ്ചിറവിള വിനോദ്,കുര്യാത്തി ഷാജി,ആ​റ്റുകാൽ ശ്രീകണ്ഠൻ, പുരുഷോത്തമൻ നായർ,പത്മാലയം മിനിലാൽ,പേട്ട വിജയകുമാർ,അംബികാമ്മ,ജവഹർ,കരുൺ,സന്തോഷ് കുമാർ,അജു.കെ.മധു,പ്രേമൻ, സജിമോൻ തുടങ്ങിയവർ പങ്കെടുത്തു.