ഹോമിയോ മെഡിക്കൽ ക്യാമ്പ്
Thursday 02 October 2025 9:05 PM IST
കാഞ്ഞങ്ങാട് :ആയുഷ് ഹോമിയോപ്പതി വകുപ്പ്, ആയുഷ്മാൻ ഭവ:, ജില്ലാ ഹോമിയോ ആശുപത്രി ലോകഹൃദയദിനാചരണത്തിന്റെ ഭാഗമായി മടിക്കൈ പബ്ലിക്ക് റീഡിംഗ് റൂം ആൻഡ് ലൈബ്രറി ഹാളിൽ ജീവിത ശൈലി രോഗനിർണ്ണയ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ.ബി അമ്പിളി ഉദ്ഘാടനം നിർവ്വഹിച്ചു. മടിക്കൈ പബ്ലിക്ക് റീഡിംഗ് ലൈബ്രറി പ്രസിഡന്റ് വി.ചന്തു അദ്ധ്യക്ഷത വഹിച്ചു. ആയുഷ്മാൻ ഭവ: കൺവീനർ ഡോ.ഷഫ്ന മൊയ്തു പദ്ധതി വിശദീകരണം നടത്തി. മടിക്കൈ ലൈബ്രറി വൈസ് പ്രസിഡന്റ് എൻ.രാഘവൻ പ്രസംഗിച്ചു. യോഗ ടെയ്നർ എം.ശോഭ യോഗ പരിശീലനക്ലാസ് എടുത്തു. നാം മെഡിക്കൽ ഓഫീസർ ഡോ.ഇ.കെ.സുനീറ സ്വാഗതവും, ആശു പത്രി ലാബ് അറ്റൻഡർ എം.വി.വിഷ്ണു നന്ദിയും പറഞ്ഞു.