വയോജന ദിനാചരണം
Thursday 02 October 2025 9:25 PM IST
കൊട്ടിയൂർ: അമ്പായത്തോട് പടിഞ്ഞാറെ യൂണിറ്റ് സീനിയർ സിറ്റിസൺസ് വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വയോജന ദിനവും ഗാന്ധിജയന്തി ദിനാഘോഷവും ഓഫീസ് ഉദ്ഘാടനവും സംയുക്തമായി ആചരിച്ചു.വനിതാ വിഭാഗം ജില്ലാ ജോയിൻ്റ് കൺവീനർ ഷൈലജ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് പി.തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. തങ്കച്ചൻ തെക്കേതിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഫ്രാൻസിസ് ജോർജ് മുഖ്യ പ്രഭാഷണം നടത്തി.മുതിർന്ന അംഗം ഗൗരി അമ്മ ഓഫീസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ജി.ശശിധരൻ ഐ.ഡി കാർഡ് വിതരണം ചെയ്തു.വാർഡ് മെമ്പർ ബാബു കാരിവേലിൽ, എ.എൻ.ഷാജി, ഒ.എം.കുര്യാച്ചൻ, എൻ.ദാമോദരൻ, കെ.ആർ.വിദ്യാനന്ദൻ, ജോസഫ് കരോട്ടുപുറം എന്നിവർ പ്രസംഗിച്ചു.കലാപരിപാടികളും ക്വിസ് മത്സരവും നടന്നു.