വീട്ടിൽ സൂക്ഷിച്ച 11.91 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
Thursday 02 October 2025 10:28 PM IST
കാസർകോട് :വീട്ടിൽ എം.ഡി.എം.എ സൂക്ഷിച്ചതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 11.91 ഗ്രാം എം.ഡി.എം.എ ടൗൺ പൊലീസ് പിടികൂടി. അണങ്കൂർ സ്വദേശി എ.എ മുഹമ്മദ് റിയാസ് (36) ആണ് മയക്കുമരുന്നുമായി പിടിയിലായത്. പ്രതിയുടെ മുറിയിൽ സിഗരറ്റ് പാക്കറ്റുകളിൽ സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.കാസർകോട് ഇൻസ്‌പെക്ടർ പി.നളിനാക്ഷന്റെ നേതൃത്വത്തിൽ എസ്.ഐ അൻസാർ, പ്രൊബേഷൻ സബ് ഇൻസ്‌പെക്ടർ മൗഷമി, എസ്.ഐ.രാജൻ, പി.വി ലിനീഷ് ,എ.ഗുരുരാജ, ജെയിംസ് എന്നിവർക്കൊപ്പം ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡും ചേർന്നാണ് സമർത്ഥമായി പ്രതിയെ പിടികൂടിയത്.