പരിശീലന പരിപാടി

Friday 03 October 2025 2:34 AM IST

ആലപ്പുഴ: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ് (കിലെ) ജില്ലയിലെ മോട്ടോർ തൊഴിലാളികൾക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. കിലെ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം ജി. ബൈജു ഉദ്ഘാടനം ചെയ്തു. തൊഴിൽ മേഖലയിൽ വരുന്ന മാറ്റത്തിന് അനുസൃതമായി വൈദഗ്‌ദ്ധ്യം കൈവരിക്കുന്നതിന് മോട്ടോർ തൊഴിലാളികൾ സജ്ജമാകണമെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ ട്രേഡ് യൂണിയൻ നേതാക്കളും പരിപാടിയിൽ പങ്കെടുത്തു. മോട്ടോർ തൊഴിലാളി ക്ഷേമപദ്ധതി, ജീവിതം തന്നെ ലഹരി, വ്യക്തിത്വവികസനം എന്നീ വിഷയങ്ങളിൽ വിദഗ്‌ദ്ധർ ക്ലാസ്സുകളെടുത്തു.