കൽക്കെട്ട് നാടിന് സമർപ്പിച്ചു
Friday 03 October 2025 1:36 AM IST
മുഹമ്മ : തീരദേശവാസികളുടെ ചിരകാല സ്വപ്നമായിരുന്ന പുലയൻചിറ '' കായൽ കൽക്കെട്ട് '' മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു നാടിന് സമർപ്പിച്ചു. വെള്ളപ്പൊക്കവും വേലിയേറ്റവും കായൽ തീരവാസികൾക്ക് എന്നും ദുരിതം വിതച്ചിരുന്നു. കൽക്കെട്ടിന്റെ പൂർത്തീകരണത്തോടെ ദുരിതത്തിൽ നിന്ന് മോചനമാകും. ഗ്രാമപഞ്ചായത്തംഗം ടി.സി.മഹീധരൻ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ടി. റെജി, സ്ഥിരം സമിതി അദ്ധ്യക്ഷരായ സി.ഡി.വിശ്വനാഥൻ, പി.എൻ.നസീമ, മുൻ ഗ്രാമ പഞ്ചായത്തംഗം കെ. ഡി. അനിൽകുമാർ എന്നിവർ സംസാരിച്ചു. നിർമ്മാണ കമ്മിറ്റി കൺവീനർ
വി. ഡി. അനിരുദ്ധൻ സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ മായ മജു നന്ദിയും പറഞ്ഞു.