ഷഫീഖ് അനുസ്മരണ സമ്മേളനം
Friday 03 October 2025 2:37 AM IST
മുഹമ്മ: മണ്ണഞ്ചേരിയിലെ കോൺഗ്രസ് നേതാവായിരുന്ന എം. ഷെഫീക്കിന്റെ രണ്ടാം ഓർമ്മ ദിനത്തിൽ മണ്ണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഷഫീഖ് അനുസ്മരണ സമ്മേളനം വി. എം. സുധീരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബി.അൻസൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ. എ..ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. കെ.വി.മേഘനാദൻ, എം.വി.സുദേവൻ, സിനിമോൾ സുരേഷ്, അശോകൻ കാളശ്ശേരി, എം.വി.സുനിൽകുമാർ,ജി.ജയതിലകൻ, സി.എ. കാസിം, എസ്.ആറ്റ,എൻ. എ. അബൂബക്കർ ആശാൻ,സുജ അനിൽ,അജികുമാർ ചിറ്റേഴം, ഓമനക്കുട്ടൻ, ഇർഫാൻ കോയപ്പു, റസീന ഷിജാസ്, ഉവൈസ് കുന്നപ്പള്ളി, മുജീബ് റഹ്മാൻ,സിയാദ് തോപ്പിൽ, സിറാജ് മേത്തർ എന്നിവർ സംസാരിച്ചു.