പഠനോപകരണ വിതരണം

Friday 03 October 2025 2:42 AM IST

ചാ​രും​മൂ​ട്: താ​മ​ര​ക്കു​ളം കി​ഴ​ക്കേ​മു​റി 39 ​ാം ന​മ്പർ ശ്രീ​ദേ​വി വി​ലാ​സം എൻ.എ​സ്.എ​സ് ക​ര​യോ​ഗ​ത്തിൽ കു​ടും​ബ സം​ഗ​മ​വും അ​നു​മോ​ദ​ന​വും പഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ഓ​ണാ​ഘോ​ഷ​വും ന​ട​ന്നു. പ​ന്ത​ളം യൂ​ണി​യൻ പ്ര​സി​ഡന്റ് പ​ന്ത​ളം ശി​വൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര​യോ​ഗം പ്ര​സി​ഡന്റ് ആർ.രാ​ജ​മോ​ഹ​നൻ പി​ള്ള അദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യൻ വൈ​സ് പ്ര​സി​ഡന്റ് ആർ. ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള അ​നു​മോ​ദ​നം ന​ട​ത്തി. ഓ​ണാ​ഘോ​ഷം യൂ​ണി​യൻ വ​നി​താ സ​മാ​ജം പ്ര​സി​ഡന്റ് ജി. സ​ര​സ്വ​തി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര​യോ​ഗം വെ​ക്ര​ട്ട​റി കെ.ജി.മാ​ധ​വൻ​പി​ള്ള, ഖ​ജാൻ​ജി പി.എൻ. അ​ച്ചു​തൻ​പി​ള്ള, യൂ​ണി​യൻ ഇൻ​സ്‌പെ​ക്ടർ അ​രുൺ അ​ര​വി​ന്ദ്, യൂ​ണി​യൻ പ്ര​തി​നി​ധി ബി.സു​രേ​ഷ് കു​മാർ, കെ.ജി.വി​ജ​യ​മോ​ഹ​നൻ​നാ​യർ വ​നി​താ​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ റ്റി.ശ്രീ​ദേ​വി​യ​മ്മ, എൽ. ഉ​ഷാ​കു​മാ​രി, ചി​ത്രാ​ല​ക്ഷ്മി എ​ന്നി​വർ സം​സാ​രി​ച്ചു.