13 പേർക്ക് കുറുനരിയുടെ കടിയേറ്റു

Thursday 02 October 2025 11:55 PM IST
കുറുനരിയുടെ കടിയേറ്റ് ചികിത്സ തേടിയപ്പോൾ

കണ്ണൂർ: കണ്ണാടിപ്പറമ്പിൽ കുറുനരിയുടെ ആക്രമണത്തിൽ 13 പേർക്ക് പരിക്ക്. മൂന്നുവയസുകാരിക്ക് ഉൾപ്പെടെ കടിയേറ്റു. വള്ളുവൻകടവ് പാറപ്പുറം, കോട്ടാഞ്ചേരി, പുല്ലൂപ്പി ഭാഗങ്ങളിലാണ് ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ പ്രദേശവാസികളെ ഭീതിയിലാഴ്ത്തി കുറുനരിയുടെ ആക്രമണം. പരിക്കേറ്റ മൂന്നുവയസുകാരി അഭിനന്ദ, മുജീബ്, ഖാദർ, കാനാടത്തിൽ സജിത്ത്, കാനാടത്തിൽ കാർത്യായനി, പുതിയ വളപ്പിൽ രാജീവൻ, മധു, ജമീല, ജസ്‌ന, മകൾ ശ്രീലക്ഷ്മി, കെ.കൃഷ്ണൻ, ആമിന, മുഹമ്മദ് തുടങ്ങിയവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കൂടുതൽ പരിക്കേറ്റ മൂന്ന് പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ദിവസങ്ങൾക്ക് മുൻപ് പ്രദേശത്ത് ഏഴ് പേർക്ക് കുറുനരിയുടെ കടിയേറ്റിരുന്നു. .