വയോജന വാരാഘോഷം

Friday 03 October 2025 12:32 AM IST

തൃശൂർ: കേരള സീനിയർ സീറ്റിസൺസ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയോജന വാരാഘോഷം സംഘടിപ്പിച്ചു. സാഹിത്യകാരൻ ഡോ. അജിതൻ മേനോത്ത് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.സേതുമാധവൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ സി.പി.പോളി, സംസ്ഥാന സെക്രട്ടറി പ്രൊഫ. വി.എ.വർഗീസ്, എ.സി.പി എസ്.പി.സുധീരൻ, ഒല്ലൂർ യൂണിറ്റ് പ്രസിഡന്റ് സി.എ.ജോസഫ്, ജില്ലാ പ്രസിഡന്റ് സി.സി.ജോസ്, വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ബാബു, തുടങ്ങിയവർ പ്രസംഗിച്ചു. ആരോഗ്യകരമായ വാർദ്ധക്യം എന്ന വിഷയത്തിൽ സോഷ്യൽ വർക്കർ ഒ.പി.സുരേഷ് കുമാർ ക്ലാസ് എടുത്തു.