ഗാന്ധിജയന്തി: പ്രാര്‍ത്ഥനായജ്ഞവും ശാന്തിയാത്രയുമായി ആല്‍ഫ
- സത്യൻ അന്തിക്കാടും വി.പി.നന്ദകുമാറും മുഖ്യരക്ഷാധികാരികൾ
തൃശൂർ: പാലിയേറ്റീവ് കെയർ ശൃംഖലയായ ആൽഫ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ പ്രാർത്ഥനായജ്ഞവും ശാന്തിയാത്രയും നടത്തി. മുന്നൂറ്റമ്പതോളം സന്നദ്ധപ്രവർത്തകർ തെക്കേ ഗോപുരനടയിൽ പ്രാർത്ഥനായജ്ഞം നടത്തി. ശാന്തിയാത്ര സ്വരാജ് റൗണ്ട് ചുറ്റി സാഹിത്യ അക്കാഡമിയിൽ സമാപിച്ചു. ആൽഫ ചെയർമാൻ കെ.എം.നൂർദീൻ ഗാന്ധിജയന്തി ദിനാചരണ സന്ദേശം നൽകി. കമ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ, പ്രോഗ്രാം കൺവീനർമാരായ തോമസ് തോലത്ത്, കെ.എ.കദീജാബി, വി.ജെതോംസൺ, മെഡിക്കൽ ഡയറക്ടർ ഡോജോസ് ബാബു, അഡ്മിനിസ്‌ട്രേഷൻ മാനേജൻ സന്ധ്യ സുജിത്ത്, പി.ആർ.ഒ താഹിറ മുജീബ് തുടങ്ങിയവർ പങ്കെടുത്തു.
വേദനിക്കുന്നവർക്കായുള്ള യുദ്ധസമാന പ്രവർത്തനം: സത്യൻ അന്തിക്കാട്
തൃശൂർ: ആൽഫ പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി സംവിധായകൻ സത്യൻ അന്തിക്കാടും മണപ്പുറം ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സി.എം.ഡി വി.പി.നന്ദകുമാറും. മുഖ്യരക്ഷാധികാരികളായി ഇരുവരും ചുമതലയേറ്റു. ആൽഫ നടത്തുന്നത് വേദനിക്കുന്നവർക്ക് ആശ്വാസം കണ്ടെത്താനുള്ള യുദ്ധസമാനമായ പ്രവർത്തനമെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. സിനിമാ പ്രവർത്തനത്തിനിടയിലും ആൽഫയ്ക്കായി സമയം മാറ്റിവയ്ക്കുന്നതിൽ സന്തോഷമേയുള്ളൂ. ആൽഫയോടൊത്ത് ദശാബ്ദക്കാലത്തിലേറെയായുള്ള അടുപ്പവും അദ്ദേഹം ഓർമിച്ചു. മേയർ എം.കെ.വർഗീസ് ഉദ്ഘാടനം ചെയ്തു. ആൽഫ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം.നൂർദ്ദീൻ അദ്ധ്യക്ഷനായി. മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി.പി.നന്ദകുമാറും രണ്ട് പതിറ്റാണ്ടോളമായി ആൽഫയുമായി സഹകരിച്ച അനുഭവങ്ങൾ പങ്കുവച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് മുഖ്യാതിഥിയായി. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി.ദാസ്, സി.എസ്.ആർ ഹെഡ് ശിൽപ്പ ട്രീസ, ആതിര ബിൽഡേഴ്‌സ് എം.ഡി.റഷീദ്, കേരള ഹെൽത്ത് യൂണിവേഴ്‌സിറ്റി ഡീൻ ഡോ.കെ.എസ്.ഷാജി, പ്രോഗ്രാം കൺവീനർമാരായ തോമസ് തോലത്ത്, കെ.എ.കദീജാബി, കൺവീനർ വി.ജെതോംസൺ എന്നിവർ പ്രസംഗിച്ചു.