ശംഖുംമുഖം ബീച്ച് വൃത്തിയാക്കി

Friday 03 October 2025 1:32 AM IST

തിരുവനന്തപുരം:ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്വച്ഛ്താ ഹി സേവ ക്യാമ്പെയിന്റെ ഭാഗമായി മൈ ഭാരത് വോളന്റിയർമാർ ശംഖുംമുഖം ബീച്ച് ശുചീകരിച്ചു.മേരാ യുവ ഭാരത് സ്റ്റേറ്റ് ഡയറക്ടർ എം.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.മേരാ യുവ ഭാരത് ജില്ലാ യൂത്ത് ഓഫീസർ എൻ.സുഹാസ്,ക്യാപ്ടൻസ് സോഷ്യൽ ഫൗണ്ടേഷൻ ഫൗണ്ടർ അഫ്സൽ എന്നിവർ നേതൃത്വം നൽകി.വിവിധ യുവജന സന്നദ്ധ സംഘടനകളിലെയും കോളേജുകളിലെയും യുവതി യുവാക്കൾ പരിപാടിയിൽ പങ്കെടുത്തു.സംസ്ഥാനത്തുടനീളം മേരാ യുവ ഭാരതിന്റെ ആഭിമുഖ്യത്തിൽ പൊതുസ്ഥലങ്ങൾ,ചരിത്രസ്മാരകങ്ങൾ,വിനോദസഞ്ചാര കേന്ദ്രങ്ങൾ,ജലാശയങ്ങൾ എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.