കോൺഗ്രസ് പേട്ട വാർഡ് കമ്മിറ്റി

Friday 03 October 2025 1:37 AM IST

തിരുവനന്തപുരം: കോൺഗ്രസ് പേട്ട വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആചരിച്ചു.പേട്ടയിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ നടന്ന പുഷ്പാർച്ചനയിലും അനുസ്മരണത്തിലും പേട്ട വാർഡ് മുൻ കൗൺസിലർ ഡി.അനിൽകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് പേട്ട വിജയകുമാർ,ബ്ലോക്ക് സെക്രട്ടറി ബി.ഉദയകുമാർ,മണ്ഡലം ഭാരവാഹികളായ ജി.സന്തോഷ്,വി.കെ.സന്തോഷ് കുമാർ,കെ.ശിവദാസൻ,എം.വിഷ്‌ണു,വാർഡ് പ്രസിഡന്റ്‌ ബി.രാജേന്ദ്രൻ,ഭാരവാഹികളായ കെ.വിശ്വനാഥൻ,കെ.ജി.വിജയൻ,ആർ.മോഹനകുമാരൻ നായർ,എ.പി.ബാലചന്ദ്രൻ,മഹിള കോൺഗ്രസ് ഭാരവാഹികളായ ഉഷാരാജ്,ഷീല ഉദയകുമാർ,ശശി അക്ഷരവീഥി തുടങ്ങിയവർ പങ്കെടുത്തു.