ദ്വിദിന പരിശീലനപരിപാടി

Friday 03 October 2025 1:44 AM IST

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റയ്നബിൾ ഡെവലപ്പ്മെന്റ് ആൻഡ് ഗവേണസ്,കേരള സിവിൽ സൊസൈറ്റി,ക്രൈസ്റ്റ് യൂണിവേഴ്സിറ്റി നോഡൽ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്കുള്ള ദ്വിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം മുൻ ചീഫ് സെക്രട്ടറി എസ്.എം.‌വിജയാനന്ദ് നിർവഹിച്ചു.പരിശീലനത്തിന്റെ ഭാഗമായി 'തദ്ദേശഭരണ ജനപ്രതിനിധിയാകാൻ പഠിക്കാം പരിശീലിക്കാം' എന്ന പുസ്തകം എസ്.എം.വിജയാനന്ദ് കില മുൻ ഡയറക്ടർ ഡോ.പി.പി.ബാലന് നൽകി പ്രകാശനം ചെയ്തു.ജോൺ ജോസഫ്,കെ.സി.സുബ്രഹ്മണ്യൻ,ഡോ.അരവിന്ദാക്ഷൻ പിള്ള,ഡോ.ഗോഡ് വിൻ,കെ.വി.അനിൽകുമാർ,അനിൽകുമാർ പി.വൈ തുടങ്ങിയവർ പങ്കെടുത്തു.