കൂർക്കഞ്ചേരിയിൽ എഴുത്തിനിരുത്തൽ
Friday 03 October 2025 12:45 AM IST
തൃശൂർ: കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിൽ എസ്.എൻ.ബി.പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ വിജയദശമി നാളിൽ എഴുത്തിനിരുത്തൽ നടത്തി. ക്ഷേത്രം മേൽശാന്തി കെ.എം.ദിലീപ് കുമാറിന്റെ മുഖ്യകാർമ്മികത്വത്തിൽ നിരവധി കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് സദാനന്ദൻ വാഴപ്പുള്ളി, വൈസ് പ്രസിഡന്റ് പി.ബി.അനൂപ്കുമാർ പാമ്പുംകാട്ടിൽ, സെക്രട്ടറി കെ.കെ.മുകുന്ദൻ കുരുമ്പേപറമ്പിൽ, അസി. സെക്രട്ടറി കെ.ആർ.മോഹനൻ കാട്ടുങ്ങൽ, ട്രഷറർ ഉന്മേഷ് പാറയിൽ, ഭരണസമിതി അംഗങ്ങളായ വിനേഷ് തയ്യിൽ, ജയൻ കൂനമ്പാടൻ, സുനിൽകുമാർ പയ്യപ്പാടൻ, ജിനേഷ് കെ.വിശ്വനാഥൻ, കെ.പി.പ്രസന്നൻ കോലഴിക്കാരൻ, സന്തോഷ് കിളവൻപറമ്പിൽ, കെ.കെ.പ്രകാശൻ കൂട്ടാല, ടി.ആർ.രഞ്ചു തൈപ്പറമ്പത്ത്, പ്രസാദ് പരാരത്ത് തുടങ്ങിയവർ നേതൃത്വം നൽകി.