ചിത്രങ്ങൾ ഏറ്റുവാങ്ങി

Friday 03 October 2025 1:45 AM IST

തിരുവനന്തപുരം:സുഗതകുമാരിയുടെ കവിതകളെ ആസ്പദമാക്കി ഗുരുവായൂർ സ്വദേശി കൃഷ്ണപ്രിയ വരച്ച 'സുഗതം' ചിത്ര പരമ്പര ഗവർണർ ആർ.വി.ആർലേക്കർ ഏറ്റുവാങ്ങി.15 സുഗതകുമാരി കവിതകളുടെ ദൃശ്യാവിഷ്‌കാരമാണ് ചിത്രങ്ങൾ.ഇവ ആറൻമുളയിലെ സുഗതവനം ഗ്യാലറിക്ക് ഗവർണർ കൈമാറി.രാജ്ഭവനിൽ നടന്ന ചടങ്ങിൽ സുഗതകുമാരി നവതിയാഘോഷ കമ്മിറ്റി ചെയർമാൻ കുമ്മനം രാജശേഖരൻ,ഡോ.ജി.ശങ്കർ,സംവിധായകൻ ശരത് ഹരിദാസ്,നീനു എസ്.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.