പേസ്‌മേക്കർ ഘടിപ്പിച്ചു; ഖാർഗെ ഇന്ന് ആശുപത്രി വിടും

Friday 03 October 2025 2:03 AM IST

ന്യൂഡൽഹി: ഹൃദയമിടിപ്പിൽ നേരിയ വ്യത്യാസം കണ്ട തിനെ തുടർന്ന് ബംഗളൂരു ആശുപത്രിയിലുള്ള കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് പേസ്‌മേക്കർ ഘടിപ്പിച്ചു. ഖാർഗെ ഇന്ന് ആശുപത്രി വിടുമെന്നും മുൻ നിശ്ചയിച്ച പരിപാടികളിൽ പങ്കെടുക്കുമെന്ന് മകനും കർണാടക മന്ത്രിയുമായ പ്രിയാങ്ക് ഖാർഗെ അറിയിച്ചു. പനിയും ശ്വാസതടസവും അനുഭവപ്പെട്ടതോടെ ബുധനാഴ്ച രാവിലെയാണ് ഖാർഗെയെ എം.എസ് രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഖാർഗെയുമായി സംസാരിക്കുകയും ആരോഗ്യസ്ഥിതിയെക്കുറിച്ച് ആരായുകയും ചെയ്തു. വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായി മോദി എക്‌സിൽ കുറിച്ചു.