അഫ്ഗാനിൽ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു
Friday 03 October 2025 6:39 AM IST
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇന്റർനെറ്റ്, മൊബൈൽ ഫോൺ ഡേറ്റ സർവീസുകൾ താലിബാൻ ഭരണകൂടം പുനഃസ്ഥാപിച്ചു. തിങ്കളാഴ്ച മുതലാണ് സേവനങ്ങൾ തടസപ്പെട്ടു തുടങ്ങിയത്. അതേ സമയം, സേവനങ്ങൾ ബോധപൂർവ്വം വിച്ഛേദിച്ചില്ലെന്നും പഴയ ഫൈബർ ഒപ്റ്റിക് കേബിളുകൾ മാറ്റിസ്ഥാപിക്കേണ്ടി വന്നതാണ് തടസത്തിന് കാരണമെന്നും താലിബാൻ അവകാശപ്പെട്ടു. വിമാന സർവീസുകളും പണ ഇടപാടുകളും ആശയ വിനിമയവും രാജ്യത്ത് പൂർണമായി തടസപ്പെട്ടിരുന്നു.