മാഞ്ചസ്‌റ്ററിൽ സിനഗോഗിന് നേരെ ആക്രമണം: 2 മരണം
Friday 03 October 2025 6:40 AM IST
ലണ്ടൻ: യു.കെയിലെ മാഞ്ചസ്‌റ്ററിലെ ഹീറ്റൺ പാർക്ക് സിനഗോഗിന് (ജൂത ദേവാലയം) നേരെ ആക്രമണം. 2 പേർ കൊല്ലപ്പെട്ടു. 4 പേർക്ക് ഗുരുതര പരിക്കേറ്റു. സിനഗോഗിന് പുറത്തുണ്ടായിരുന്നവർക്ക് നേരെ കാറോടിച്ചു കയറ്റിയ അക്രമി, മുന്നിൽ കണ്ട സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തിവീഴ്ത്തുകയായിരുന്നു. അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു. മറ്റ് രണ്ട് പേരും അറസ്റ്റിലായി. അക്രമി ശരീരത്തിൽ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ചിരുന്നെന്നും റിപ്പോർട്ടുണ്ട്. ജൂതരുടെ ഏറ്റവും വിശേഷ ദിനമായ യോം കിപ്പർ ആയിരുന്നതിനാൽ നിരവധി വിശ്വാസികളാണ് സംഭവ സമയം സിനഗോഗിലുണ്ടായിരുന്നത്. സംഭവത്തെ യു.കെ ഭീകരാക്രമണമായി പ്രഖ്യാപിച്ചു. രാജ്യത്തെ സിനഗോഗുകൾക്ക് സുരക്ഷ ഏർപ്പെടുത്തി.