പത്താം ക്ലാസ് വിദ്യാർത്ഥിയുടെ സ്വകാര്യഭാഗത്ത് സ്‌പർശിച്ചതായി പരാതി; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
Friday 03 October 2025 7:44 AM IST
പാലക്കാട്: പോക്‌സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിലായി. പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി എൻ ഷാജിയാണ് (35) അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കൊടുവായൂരിൽ കായികോപകരണങ്ങൾ വിൽക്കുന്ന കട നടത്തുന്നയാളാണ് ഷാജി. ജഴ്സി വാങ്ങാൻ കടയിലെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് പ്രതി സ്വകാര്യഭാഗം കാണിച്ചുകൊടുക്കുകയായിരുന്നു. തിരിച്ച് കുട്ടിയോടും സ്വകാര്യഭാഗം പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുകയും സ്വകാര്യഭാഗത്ത് സ്പർശിക്കുകയായിരുന്നു.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് പുതുനഗരം പൊലീസ് ഷാജിക്കെതിരെ ബുധനാഴ്ച കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.