വയോജന ദിനാചരണം.

Friday 03 October 2025 8:31 PM IST

കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ജില്ല സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വയോജനദിനം വിവിധങ്ങളായ പരിപാടികളോടെ വിപുലമായി ആചരിച്ചു.കാരാട്ട് വയൽ പെൻഷൻഭവനിൽ കെ.എസ്.എസ്.പി.യു ജില്ല പ്രസിഡന്റ് കെ.ജയറാം പ്രകാശിന്റെ അദ്ധ്യക്ഷതയിൽ അഡ്വ.എ.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി.പ്രസന്ന,സംസ്ഥാന കമ്മിറ്റി അംഗം കെ.സുജാതൻ,ജില്ല സെക്രട്ടറി പി.കുഞ്ഞമ്പുനായർ,എന്നിവർ പ്രസംഗിച്ചു. സാംസ്‌കാരിക വേദി ജില്ല കൺവീനർ പി.രാമചന്ദ്രൻ മാസ്റ്റർ സ്വാഗതവും ജോയിന്റ് കൺവീനർ യു.രവിചന്ദ്ര നന്ദിയും പറഞ്ഞു.വയോജന സംരക്ഷണനിയമ നിർമ്മാണം,വയോജന കമ്മീഷൻ രൂപീകരണം,വയോജനനയം,വയോജന സംരക്ഷണ പ്രവർത്തനം എന്നിവയെ കുറിച്ചുളള ചർച്ചകളും ബോധവത് ക്കരണവും യോഗത്തിൽ നടന്നു.