പൂരക്കളി അക്കാഡമി അവാർഡിന് അപേക്ഷ ക്ഷണിച്ചു

Friday 03 October 2025 8:54 PM IST

പയ്യന്നൂർ :കേരള പൂരക്കളി അക്കാഡമി 2025 വർഷത്തെ അവാർഡിന് പൂരക്കളി മറുത്തുകളി രംഗത്ത് മികവാർന്ന സംഭാവനകൾ നൽകിയ പൂരക്കളി കലാകാരൻമാരിൽ നിന്നും മറുത്തുകളി പണിക്കൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പേര്, വിലാസം, മൊബൈൽ നമ്പർ, എന്നിവയും പൂരക്കളി രംഗത്തെ സംഭാവനകളുടെ സമഗ്ര വിവരണവും ഉൾപ്പെടുന്ന സ്വയം തയ്യാറാക്കിയ അപേക്ഷ സമർപ്പിക്കണം. ഒപ്പം പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാറിന്റെ കോപ്പി, പൂരക്കളിരംഗത്ത് പ്രവർത്തിക്കുന്നതായുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാരുടെ സാക്ഷിപത്രം, ലഭിച്ച അംഗീകാരത്തിന്റെ പകർപ്പ് എന്നിവ കൂടി സമർപ്പിക്കണം.മുമ്പ് അക്കാഡമി അവാർഡ് ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകൾ ഒക്ടോബർ 30 നകം സെക്രട്ടറി , കേരള പൂരക്കളി അക്കാഡമി , പെരുമ്പ , പയ്യന്നൂർ പി.ഒ, 670307 എന്ന വിലാസത്തിൽ എത്തിക്കണം. ഫോൺ:9447880089 .