ബസ് ഡിവൈഡറിൽ ഇടിച്ചു കയറി 12 പേർക്ക് പരിക്ക്

Saturday 04 October 2025 2:24 AM IST

തുറവൂർ : കെ.എസ്.ആർ.ടി.സി ബസ് ഡിവൈഡറിൽ ഇടിച്ചു കയറി. 12 പേർക്ക് പരിക്കേറ്റു. അങ്കമാലിയിൽ നിന്ന് ചേർത്തലയിലേയ്ക്ക് വരുകയായിരുന്ന ബസ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പൊന്നാംവെളിയിൽ പട്ടണക്കാട് പൊലീസ് സ്റ്റേഷന് മുന്നിലാണ് അപകടത്തിൽപ്പെട്ടത്. .തുറവൂർ തിരുമലഭാഗം കൃഷ്ണവിലാസത്തിൽ മനീഷ (49),കഞ്ഞിക്കുഴി കൈതക്കാട്ട് ജ്യോതി (52),തൈക്കാട്ടുശേരി കുട്ടച്ചിറ വെളിയിൽ വിനോദ് (51),പട്ടണക്കാട് വെട്ടയ്ക്കൽ മറ്റത്തിൽ വീട്ടിൽ രത്നമ്മ (69),ചീനവെളിവീട്ടിൽ കവിത (48),അഭിഷേക് നിവാസിൽ രശ്മി (42), എറണാകുളം നെട്ടൂർ കൃഷ്ണകൃപയിൽ അശ്വതി (49),എഴുപുന്ന കിഴക്കേത്തറ സ്വപ്ന (45),കുത്തിയതോട് വടക്കേത്തറവീട്ടിൽ അംബിക (63),കലവൂർ അഞ്ജിതയിൽ അമ്മിണി (60), ബസ് ഡ്രൈവർ കോഴിക്കോട് മേക്കര വീട്ടിൽ മോഹൻദാസ് (55),കണ്ടക്ടർ മൂവാറ്റുപുഴ പണാലുകുടിയിൽ അരുൺ(35) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ മനീഷയ്ക്കും അശ്വതിക്കും പരിക്ക് ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എതിർ ദിശയിൽ വന്ന വാഹനത്തിലിടിക്കാതിരിക്കാൻ ബസ് ഇടത്തോട്ടു പെട്ടെന്ന് തിരിച്ചപ്പോൾ നിയന്ത്രണം തെറ്റി സർവീസ് റോഡും ദേശീയ പാതയും തമ്മിൽ വേർതിരിക്കുന്ന ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. പരിസരവാസികളും പട്ടണക്കാട് പൊലീസും ചേർന്നാണ് പരിക്കേറ്റവരെ തുറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചത്.