ആർ.എസ്.എസ് പഥസഞ്ചലനം
Saturday 04 October 2025 1:29 AM IST
അമ്പലപ്പുഴ : ആർ .എസ് .എസ് അമ്പലപ്പുഴ മണ്ഡലത്തിന്റെ നേതൃത്വത്തിൽ നടന്ന പഥ സഞ്ചലനം ആമയിട സ്കൂളിൽ നിന്ന് ആരംഭിച്ച് അമ്പലപ്പുഴയിൽ സമാപിച്ചു . സാഹിത്യകാരൻ കാവാലം ബാലചന്ദ്രൻ സമാപന ചടങ്ങിൽ അദ്ധ്യക്ഷനായി .ഭാരതത്തെ ശിഥിലമാക്കാൻ ശ്രമിച്ചിട്ടുള്ള ദേശദ്രോഹ ശക്തികളെ ശക്തമായി ചെറുത്തു തോല്പിച്ചിട്ടുള്ള പ്രസ്ഥാനം എന്ന നിലയിൽ തനിക്ക് ആർ. എസ് എസിന്റെ ആശയങ്ങളോട് യോജിപ്പാണെന്ന് അദ്ദേഹം പറഞ്ഞു . ആർ .എസ് .എസ് ജില്ലാ സഹ വ്യവസ്ഥാ പ്രമുഖ് വി .വിനോദ് മുഖ്യ പ്രഭാഷണം നടത്തി . .അമ്പലപ്പുഴ മണ്ഡൽ കാര്വവാഹ് വിഷ്ണു സ്വാഗതം പറഞ്ഞു .