ബസ് സ്റ്റാന്റ് ശുചീകരണം
Saturday 04 October 2025 2:29 AM IST
മാന്നാർ: മഹിളാമോർച്ചയുടെ നേതൃത്വത്തിൽ മാന്നാർ ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാന്റും പരിസരവും ശുചീകരിച്ചു. മണ്ഡലം പ്രസിഡന്റ് ബിന്ദുശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജ പത്മകുമാർ, വൈസ് പ്രസിഡന്റ് ശിവകുമാർ, സംസ്ഥാന കൗൺസിൽ അംഗം മാന്നാർ സുരേഷ്, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് രാജഗോപാൽ, പടിഞ്ഞാറൻ മേഖല പ്രസിഡന്റ് അശോക് കുമാർ, കിഴക്കൻ ഏരിയ സെക്രട്ടറി ആര്യദേവ്, മഹിളാമോർച്ച മണ്ഡലം ഭാരവാഹികളായ ജയശ്രീ, വിജയശ്രീ എന്നിവർ പങ്കെടുത്തു.