ഹാപ്പിനസ് ഫോറം രൂപീകരിച്ചു
Saturday 04 October 2025 1:29 AM IST
ചേർത്തല:നെടുമ്പ്രക്കാട് ശില്പി ആർട്ട്സ് ക്ലബ് ആൻഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ വയോജന കൂട്ടായ്മയായ ഹാപ്പിനസ് ഫോറം രൂപീകരിച്ചു. വയോജന ദിനത്തിൽ ചേർന്ന രൂപീകരണ യോഗം സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ സൊസൈറ്റി ചേർത്തല ഏരിയ സെക്രട്ടറി പി.എം.പ്രവീൺ ഉദ്ഘാടനം ചെയ്തു. ബാലസാഹിത്യകാരൻ ശങ്കു ചേർത്തല അദ്ധ്യക്ഷനായി.നഗരസഭ കൗൺസിലർമാരായ ഡി.സൽജി,എ.അജി എന്നിവർ സംസാരിച്ചു.ഫോറം ചെയർമാനായി ശങ്കു ചേർത്തലയേയും കൺവീനറായി എൻ.പുരുഷോത്തമനേയും തിരഞ്ഞെടുത്തു.ശില്പി പ്രസിഡന്റ് പി.എം.പ്രമോദ് സ്വാഗതവും എൻ.പുരുഷോത്തമൻ നന്ദിയും പറഞ്ഞു.