വയോജന ദിനാചരണം

Saturday 04 October 2025 1:32 AM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര ഹാപ്പി ഹോമിൽ എൽഡേഴ്സ് വെൽഫെയർ അസോസിയേഷന്റെ വയോജനദിനം എൻ. പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് വി.കെ.എൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു.പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് കെ.ആൻസലൻ എം.എൽ.എയും ചികിത്സാ സഹായം എൻ.ശക്തനും വിതരണം ചെയ്തു.നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബു,നഗരസഭ പ്രതിപക്ഷ നേതാവ് ജോസ് ഫ്രാങ്ക്ലിൻ,നഗരസഭ ബിജെപി നേതാവ് ഷിബു രാജ് കൃഷ്ണ, കൗൺസിലർ ഡി.സൗമ്യ,അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. വിജയകുമാർ മാനേജർ ആർ. ശശിധരൻ നായർ എന്നിവർ പ്രസംഗിച്ചു.