എ.പി.തോമസ് മാസ്റ്റർ പുരസ്‌കാര സമർപ്പണം
Saturday 04 October 2025 12:58 AM IST
തൃശൂർ: എ.പി.തോമസ് മാസ്റ്റർ ഗുരുമാനസ പുരസ്‌കാര സമർപ്പണം നാളെ തയ്യൂർ ഗവ. ഹൈസ്‌കൂളിൽ നടത്തും. ഉച്ചയ്ക്ക് രണ്ടിന് ഡിജിറ്റർ യുഗത്തിലെ സാധ്യതകൾ സംബന്ധിച്ച് വിദ്യാഭ്യാസ പ്രവർത്തകൻ പി.എ.ബഷീർ ക്ലാസെടുക്കും. തുടർന്ന് എ.പി.തോമസ് മാസ്റ്ററെ കുറിച്ച് സെബാസ്റ്റിയൻ തയ്യൂർ രചന നിർവഹിച്ച ഓർമകളിലെ കൈയൊപ്പ് എന്ന പുസ്തകം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാർ പ്രകാശനം ചെയ്യും. പുരസ്‌കാര സമ്മേളനം വൈകീട്ട് നാലിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്യും. വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.ഷോബി അദ്ധ്യക്ഷത വഹിക്കും.