ചലച്ചിത്രങ്ങൾ കണ്ട് മന്ത്രി ബിന്ദു
Saturday 04 October 2025 12:01 AM IST
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സ്വദേശി ഷാജു വാലപ്പൻ നിർമ്മിച്ച സ്വാലിഹ്, നിഴൽ വ്യാപാരികൾ എന്നീ ചലച്ചിത്രങ്ങൾ ഉയർന്ന കലാമൂല്യവും സമൂഹത്തിൽ ആഴത്തിൽ ചിന്തകൾ വിതയ്ക്കുന്നവയുമാണെന്ന് മന്ത്രി ആർ.ബിന്ദു. രണ്ടു ചലച്ചിത്രങ്ങളും കണ്ടശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ഒരേസമയം അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും ഒരേ ലൊക്കേഷനിൽ പ്രയോജനപ്പെടുത്തി നിർമ്മിച്ച ചലച്ചിത്രങ്ങൾക്ക് ഏറെ പ്രത്യേകതയും ഉണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രവാസി വ്യവസായിയും കലാകാരനുമായ ഷാജുവാലപ്പൻ, വാലപ്പൻ ക്രിയേഷൻസിൽ നിർമ്മിച്ചതാണ് രണ്ടു ചലച്ചിത്രങ്ങളും. സിദ്ദിഖ് പറവൂരാണ് സ്വാലിഹിന്റെ സംവിധായകൻ. നിഴൽ വ്യാപാരികൾ സംവിധാനം ചെയ്തത് നിർമ്മാതാവ് കൂടിയായ ഷാജുവാണ്.