131 പ്രതികളെ പിടികൂടി
Saturday 04 October 2025 12:02 AM IST
തൃശൂർ: ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിലായി തൃശൂർ സിറ്റി പൊലീസ് സ്റ്റേഷനുകളിലെ സെഷൻസ് കേസ് വാറണ്ടുകളിലെ 131 പ്രതികളെ പിടികൂടി. ആഗസ്റ്റ് മാസത്തിൽ 51 പ്രതികളേയും സെപ്തംബർ മാസത്തിൽ 80 പ്രതികളെയുമാണ് പിടികൂടിയത്. കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് പ്രതികൾ, വധശ്രമത്തിൽ എട്ട് പ്രതികൾ, ലഹരി സംബന്ധമായവയിൽ അഞ്ച്, കവർച്ചയിൽ അഞ്ച്, ലൈംഗിക പീഡനക്കേസുകളിൽ രണ്ട്, പോക്‌സോ കേസിൽ ഒന്ന്, മനപൂർവമല്ലാത്ത നരഹത്യയിൽ ഒമ്പത്, പട്ടികജാതി പട്ടികവർഗ അതിക്രമങ്ങൾക്കെതിരെയുള്ള കേസുകളിൽ ആറ്, കുട്ടികൾക്കെതിരെയുള്ള കേസുകളിലെ 10, അബ്കാരി കേസിൽ നാല് പ്രതികളെയുമാണ് പിടികൂടിയത്. തൃശൂർ സിറ്റിയിൽ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച 54 വാറണ്ടുകളിലുണ്ടായിരുന്ന മുഴുവൻ പ്രതികളേയും പിടികൂടി.