സുബീൻ ഗാർഗിന്റെ മരണം: സി.ബി.ഐ അന്വേഷിക്കണമെന്ന്

Sunday 05 October 2025 12:03 AM IST

ന്യൂഡൽഹി: അസാം ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ആരോപണ വിധേയനായ സിംഗപ്പൂരിലെ പരിപാടിയുടെ സംഘാടകൻ ശ്യാം കനു മഹന്ത, അന്വേഷണം അസാമിന് പുറത്തേക്ക് മാറ്റുകയോ സി.ബി.ഐയെ പോലെ സ്വതന്ത്ര ഏജൻസിക്ക് വിടുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. തനിക്കെതിരായ മാദ്ധ്യമ വിചാരണയിൽ നിന്ന് സംരക്ഷണം നൽകണമെന്നും അഭ്യർത്ഥിച്ചു. അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കാൻ വിരമിച്ച ജഡ്ജിയെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. ശ്യാം കനു മഹന്ത സംഘടിപ്പിച്ച സിംഗപ്പൂരിലെ പരിപാടി അവതരിപ്പിക്കാൻ പോയപ്പോഴാണ് സുബിൻ മുങ്ങിമരിച്ചത്. തുടർന്ന് അസം പൊലീസ് മഹന്തയ്‌ക്കെതിരെ കേസ് ചുമത്തി അറസ്റ്റു ചെയ്‌തിരുന്നു.