സിംപോസിയം സംഘടിപ്പിച്ചു

Saturday 04 October 2025 12:05 AM IST

തൃശൂർ: ജനതാദൾ (എസ്) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധിയൻ സോഷ്യലിസവും സമകാലീന ഇന്ത്യയും എന്ന വിഷയത്തിൽ സിംപോസിയം സംഘടിപ്പിച്ചു. റിട്ട ജഡ്ജ് ഡോ. പി.എൻ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. സി.ടി.ജോഫി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോൺ വാഴപ്പിള്ളി, രാഘവൻ മുളങ്ങാടൻ, ന്യൂനപക്ഷ വിഭാഗം പ്രസിഡന്റ് റഹീം പള്ളത്ത്, പ്രീജു ആന്റണി, യുവജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്ത്, മഹിളാ ജനത ജില്ലാ പ്രസിഡന്റ് കെ.എച്ച്.ഷക്കീല, എം.മോഹൻദാസ്, ജോസ് താണിക്കൽ, പി.എം.ഉമേഷ്, ജോസഫ് ആളുക്കാരൻ തുടങ്ങിയവർ പ്രസംഗിച്ചു.