സംഘാടകസമിതി രൂപീകരിച്ചു

Saturday 04 October 2025 12:08 AM IST

തൃശൂർ: കേരള സാഹിത്യ അക്കാഡമി ഡിസംബർ 5, 6, 7 തീയതികളിൽ കോഴിക്കോട് പെരുവണ്ണാമൂഴിയിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല കവിതാശിൽപ്പശാലയുടെ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. ചക്കിട്ടപ്പാറ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടകസമിതി രൂപീകരണയോഗം സാഹിത്യ അക്കാഡമി സെക്രട്ടറി സി.പി.അബൂബക്കർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ അദ്ധ്യക്ഷനായി. ഇ.എം.ശ്രീജിത്ത്, ദേവദാസ് പേരാമ്പ്ര, പി.എം.ശ്രീകുമാർ, വി.വി.കുഞ്ഞിക്കണ്ണൻ, ഫ്രാൻസിസ്, കെ.എം.ജോർജ്, ബിന്ദു ശശി തുടങ്ങിയവർ സംസാരിച്ചു. പി.പി. രഘുനാഥൻ മാസ്റ്റർ സ്വാഗതവും അക്കാഡമി പ്രോഗ്രാം കോ- ഓർഡിനേറ്റർ കെ.എസ്. സുനിൽകുമാർ നന്ദിയും പറഞ്ഞു. സംഘാടക സമിതി ചെയർമാനായി പി.പി.രഘുനാഥൻ മാസ്റ്റർ, കൺവീനറായി ഇ.എം.ശ്രീജിത്ത്, ട്രഷററായി കെ.എസ്.സുനിൽകുമാർ എന്നിവരെ തിരഞ്ഞെടുത്തു.