നടി തൃഷയുടെ വീടിന് നേരെ ബോംബ് ഭീഷണി
Saturday 04 October 2025 12:41 AM IST
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ,നടി തൃഷ എന്നിവരുടെ വീടുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി. ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഭീഷണി വ്യാജമെന്നത് കണ്ടെത്തിയത്. സ്റ്റാലിൻ,തൃഷയുടെ വീട് ഉൾപ്പെടെ അഞ്ച് സ്ഥലങ്ങളിൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് തമിഴ്‌നാട് ഡയറക്ടർ ജനറലിന് ലഭിച്ച സന്ദേശം. ഇന്നലെ പുലർച്ചെയാണ് ഡി.ജി.പിയുടെ ഓഫീസിലേക്ക് സന്ദേശം ലഭിച്ചത്. ബി.ഡി.ഡി.എസ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ല. അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടൻ വിജയ്‌യുടെ വീടിന് നേരെ ബോംബ് ഭീഷണി ഉയർന്നിരുന്നു.