ഗാന്ധി ജയന്തി ആചരണം
Saturday 04 October 2025 7:53 AM IST
ചങ്ങനാശേരി: കെ.പി.സി.സി ഗാന്ധി ദർശൻ വേദി ആനന്ദാശ്രമം ഗാന്ധി മണ്ഡപത്തിൽ നടത്തിയ ഗാന്ധി ജയന്തി ആചരണം കെ.പി സി.സി. അംഗം ഡോ.അജീസ് ബെൻ മാത്യൂസ് ഉദ്ഘാനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജി.എൽ അരവിന്ദ് അദ്ധ്യക്ഷത വഹിച്ചു. ആനന്ദാശ്രമം ശാഖാ സെക്രട്ടറി സന്തോഷ് രവി സദനം, ജസ്റ്റിൻ ബ്രൂസ്, ,സിംസൺ വേഷ്ണാൽ, ജോമോൻ കുളങ്ങര, ബിജു പുല്ലുകാട്, ബാബു കുട്ടൻചിറ, എം.കെ രാജു, എ.മജീദ് ഖാൻ, സിബിച്ചൻ കൈതാരം, ആന്റോആന്റണി, ഡോൺ കരിങ്ങട എന്നിവർ പങ്കെടുത്തു.
കെ.പി.സി.സി ഗാന്ധി ദർശൻ വേദി ആനന്ദാശ്രമം ഗാന്ധി മണ്ഡപത്തിൽ നടത്തിയ ഗാന്ധി ജയന്തി ആചരണം.