മഹാത്മാവിന്റെ ആദർശങ്ങൾ കോൺഗ്രസുകാർ  നിലനിർത്തണം 

Saturday 04 October 2025 7:55 AM IST
ഗാന്ധിജയന്തിദിനത്തിൽ കെ.പി.സി.സി വിചാർവിഭാഗ് നടത്തിയ അഹിംസാദിനാചരണം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു.

ചങ്ങനാശേരി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആദർശങ്ങൾ നിലനിർത്താൻ കോൺഗ്രസുകാർ തയ്യാറാകണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജോസി സെബാസ്റ്റ്യൻ പറഞ്ഞു. കെ.പി.സി.സി വിചാർവിഭാഗ് ചങ്ങനാശേരി നിയോജക മണ്ഡലം കമ്മറ്റി ഗാന്ധിജയന്തി ദിനത്തിൽ നടത്തിയ അഹിംസാദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. നിയോജക മണ്ഡലം പ്രസിഡന്റ് ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി പി.എസ് രഘുറാം, പി.എച്ച് നാസർ, പി.എൻ നൗഷാദ്, ബാബു കോയിപ്പുറം, രാജീവ് മേച്ചേരി, പി.വി ജോർജ്, എം.ബി ദേവരാജ്, സിംസൺ വേഷ്ണാൽ, ജോമി ജോസഫ്, പി.എച്ച് അഷറഫ്, സിയാദ് അബ്ദുൾ റഹ്മാൻ, റോജി ആന്റണി, അരുൺ ബാബു, സണ്ണി ഏത്തയ്ക്കാട്, മജീദ്ഖാൻ, ലാലിമ്മ ടോമി, പി.എൻ അമീർ, ബിപിൻ വർഗീസ്, പി.എ അബ്ദുൾ സലാം, മധുരസലീം, പി.കെ സുശീലൻ, മോട്ടി കാവനാടി, അനൂബ് സാലി, ഷൈനി ഷാജി, പി.കെ രാജു, ബെന്നി ജോസഫ്, എൻ.ഹബീബ്, ലൈജു തുരുത്തി എന്നിവർ പങ്കെടുത്തു. പൊതു പ്രവർത്തകനായ ഹാജി പി.എസ് മുഹമ്മദ് ബഷീറിനെ ആദരിച്ചു.